ക്രിസ്തുവിനെ പോലെ രക്ത ബന്ധങ്ങള്‍ക്ക് പുറത്തേക്ക് നീണ്ടു നില്‍ക്കുന്ന കര്‍മ്മ ബന്ധങ്ങളുടെ ശിഖരങ്ങളെ ഗൌരവമായി എടുത്ത മറ്റൊരാള്‍ ഉണ്ടാവില്ല.പക്ഷെ നമുക്കെന്തു പറ്റി?"ഭൂമിയെ അദൃശ്യമായ ഒരു ചരടില്‍ ജപമണികള്‍ പോലെ അവന്‍ കോര്‍ത്തെടുത്തു .അതുകൊണ്ട് ഇനി മുതല്‍ ആരെയും നോക്കി ഉടപ്പിറന്നോന, ഉടപ്പിറന്നോളെ എന്ന് വിളിക്കാന്‍ നമുക്കാവും.ഒരുവള്‍ ഗണിക തെരുവില്‍ ഊഴം കാത്തു നില്‍ക്കുന്നു.ഒരുത്തന്‍ ആരുടെയോ പോക്കറ്റടിച്ച് ആ ഓടയ്ക്ക് കുറുകെ ഓടുന്നു.ഒരു പൈത്യക്കാരന്‍ എച്ചില്‍ വീപ്പയ്ക്ക് താഴെ ഉപവാസ പ്രാര്‍ഥനയില്‍ ഇരിക്കുന്നു.പലകാരണങ്ങള്‍ കൊണ്ട് ചിതറി പോയ എന്‍റെ ഉടപ്പിറന്നോര്‍. "ഇനി ഞാനവനോട് എന്തു മറുപടി പറയും?
Like (0) Dislike (0)
Your Comment