പ്ളാറ്റ്ഫോമില്‍ ­ ട്രെയിന്‍ വന്ന നേരം. അന്ധനായ കളിപ്പാട്ടവില്‍ ­പ്പനക്കാരന്റെ പൊക്കണത്തെ തിരക്കില്‍ ആരോ തട്ടിവീഴ്ത്തി. ചിതറി വീഴുന്ന കളിപ്പാട്ടങ്ങളു ­ടെ ഒച്ചയയാള്‍ കേള്‍ക്കുന്നുണ് ­ട്. ട്രെയിന്‍ കടന്നുപോയി. ആള്‍പെരുമാറ്റം തീരെയില്ലാത്ത ആ പ്ളാറ്റ്ഫോമില്‍ ­ ആരോ ഒരാള്‍ കളിപ്പാട്ടങ്ങള് ­‍ ശേഖരിച്ച് അയാളുടെ തട്ടത്തില്‍ വക്കുന്നതയാള്‍ ശ്രദ്ധിച്ചു. അവസാനത്തെ കളിപ്പാട്ടം അങ്ങനെ വച്ചപ്പോള്‍ ആ കൈകളില്‍ മുറുകെ പിടിച്ചയാള്‍ വിതുമ്പി: സര്‍ , നിങ്ങള്‍ ക്രിസ്തുവാണോ ? ആ ട്രെയിന്‍ വിട്ടുപോകട്ടെയെ ­ന്നു നിശ്ചയിച്ച നിങ്ങള്‍ ....?

Your Comment Comment Head Icon

Login